Quantcast

കദളീ കൺകദളി ചെങ്കദളീ പൂവേണോ.... മലയാളം നുകർന്ന ആ ഗാനമാധുര്യമെത്തിയത് നെല്ലിലൂടെ

1974ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് സലിം ചൗധരിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-06 07:15:17.0

Published:

6 Feb 2022 5:06 AM GMT

കദളീ കൺകദളി ചെങ്കദളീ പൂവേണോ.... മലയാളം നുകർന്ന ആ ഗാനമാധുര്യമെത്തിയത് നെല്ലിലൂടെ
X

16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകൾ പാടിയ വാനമ്പാടിയാണ് ലതാമങ്കേഷ്‌കർ. എന്നാൽ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്. 'കദളീ കൺകദളി ചെങ്കദളീ പൂവേണോ' എന്ന ഗാനം തലമുറകൾ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവർന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്.

1974ൽ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീൽ ചൗധരിയുടെ സംഗീതത്തിൽ വയലാറിന്റെ ഗാനരചനയിൽ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളിൽ ഇമ്പം തീർക്കുന്നു. ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസി പെൺകുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്‌കളങ്കതയും തുളുമ്പുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരിൽ വിമർശനവും ഉയർന്നിരുന്നു. അതുകൊണ്ടാവണം പിന്നീട് അവർ മലയാളം പാട്ട് പാടാൻ തയ്യാറാകാതിരുന്നത്. മലയാളം വഴങ്ങാത്തതിന്റെ പേരിൽ ചെമ്മീൻ സിനിമയിലെ 'കടലിനക്കരെ പോണോരെ' എന്ന ഗാനം അവർ പാടാൻ വിസമ്മതിച്ചിരുന്നു. സലിം ചൗധരി തന്നെയായിരുന്നു അന്നതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. അന്നവർ ആ പാട്ട് പാടാൻ വിസമ്മതിച്ചെങ്കിലും സലിം ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നെല്ലിൽ പാടാനായി സമ്മതിക്കുന്നത്.

ഒരൊറ്റ ഗാനമോ മലയാളത്തിൽ പാടിട്ടൊള്ളുവെങ്കിലും സംഗീതാസ്വാദകർക്ക് ഭാഷയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അവർ പാടിയ എല്ലാ പാട്ടുകളും മലയാളിക്ക് അത്രമേൽ ഹൃദയത്തിൽ പതിഞ്ഞവയാണ്.

TAGS :

Next Story