ഡൽഹിയിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു
ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതെ സമയം ലോകത്താകമാനം കുരങ്ങുവസൂരി വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ് ആണ് രോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കുരങ്ങുവസൂരി വിദഗ്ധരുടെ നിര്‍ദേശം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസിന്‍റെ തീരുമാനം. ലോകാരോഗ്യ സംഘടന നൽകുന്ന ഏറ്റവും ഉയർന്ന മുന്നറിയിപ്പാണ് ആരോഗ്യ അടിയന്തരാവസ്ഥ. 75 രാജ്യങ്ങളിലായി പതിനാറായിരത്തിലേറെ കുരങ്ങുവസൂരി രോഗികളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
Next Story
Adjust Story Font
16