Quantcast

മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ജെ.ഡി. യു പിന്തുണ പിൻവലിച്ചാലും മണിപ്പൂർ സർക്കാരിനെ ബാധിക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-09-03 03:10:55.0

Published:

3 Sep 2022 2:51 AM GMT

മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
X

ഇംഫാല്‍: മണിപ്പൂരിലെ ഏഴ് ജെ.ഡി.യു എംഎൽ എ മാരിൽ 5 പേർ ബി ജെ പിയിൽ ചേർന്നു. മണിപ്പൂർ സർക്കാരിനുള്ള പിന്തുണ ജെ.ഡി.യു ഇന്ന് പിൻവലിക്കാൻ ഇരിക്കെയാണ് എം. എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്. മണിപ്പൂരിൽ നടക്കുന്ന ജെ.ഡി.യു യോഗത്തിന് ശേഷമാകും പിന്തുണ പിൻവലിക്കുക. ജെ.ഡി. യു പിന്തുണ പിൻവലിച്ചാലും മണിപ്പൂർ സർക്കാരിനെ ബാധിക്കില്ല . അറുപതംഗ സഭയിൽ എൻ.ഡി.എക്ക് 55 അംഗങ്ങളുണ്ട്.

60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ളത്. ജെ.ഡി.യുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും 48 പേര്‍ ബിരന്‍ സിങിന് ഒപ്പമുണ്ടാവും. ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരില്‍ ജെ.ഡി.യും ബിരന്‍ സിങ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം മണിപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യുവിന്‍റെ ഏഴ് എം.എല്‍.എമാര്‍ ബിരന്‍ സിങ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.

TAGS :

Next Story