ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം
കപ്പലിലുള്ള മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം നയതന്ത്രതലത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാർക്കു കൂടി മോചനം. എം.എസ്.സി ഏരീസ് ചരക്കുകപ്പലിലെ അഞ്ച് പേർക്കാണ് മോചനം സാധ്യമായത്. വൈകുന്നേരത്തോടെ ഇവർ ഇറാനിൽ നിന്ന് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിലുള്ള മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം നയതന്ത്രതലത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനു പിന്നാലെ കഴിഞ്ഞമാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‍സി ഏരീസ് ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്.
ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പല്‍ കമ്പനി വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കിയുളളവരുടെ മോചന കാര്യത്തില്‍ അനിശ്ചത്വം തുടരുകയായിരുന്നു.
Adjust Story Font
16