Quantcast

ദക്ഷിണ കന്നഡയിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാതെ ആറിൽ അഞ്ച് ബിജെപി എംഎൽഎമാർ

മംഗളൂരു സൗത്തിലെ എംഎൽഎ വേദവ്യാസ് കാമത്ത് മാത്രമാണ് ചടങ്ങിന് എത്തിയത്.

MediaOne Logo

Web Desk

  • Published:

    15 Aug 2023 2:31 PM GMT

five out of six BJP MLAs did not attend the Independence Day function In Dakshina Kannada
X

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാതെ ജില്ലയിൽ നിന്നുള്ള ആറിൽ അഞ്ച് ബിജെപി എംഎൽഎമാരും. മംഗളൂരു നെഹ്റു മൈതാനിയിൽ നടന്ന പരിപാടിയിൽ നിന്നാണ് ‌ബിജെപി എംഎൽഎമാർ വിട്ടുനിന്നത്. പരേഡ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മംഗളൂരു സൗത്തിലെ എംഎൽഎ വേദവ്യാസ് കാമത്ത് മാത്രമാണ് ചടങ്ങിന് എത്തിയത്.

ഇതോടെ വിഐപി പവലിയനിൽ മറ്റു എംഎൽഎമാർക്ക് ഒരുക്കിയ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ, മേയർ ജയാനന്ദ് അഞ്ചൻ, മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കുൽദീപ് ആർ. ജയിൻ, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത്, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ ഡോ. കെ. ആനന്ദ്, കോർപറേഷൻ കമ്മീഷണർ സി.എൽ. ആനന്ദ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

ദക്ഷിണ കന്നട ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തിയത്. സദാചാര പൊലീസ് ചമഞ്ഞ് ഫാഷിസ്റ്റുകൾ നടത്തുന്ന സാമുദായിക വിദ്വേഷ പ്രവർത്തനങ്ങൾക്ക് എതിരെ സർക്കാർ നടപടി കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിർഭയരായി ജീവിക്കാനും മനുഷ്യർ ജാതി, മത വിഭാഗീയ ചിന്തകളോടെ പരസ്പരം സംശയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിയണം.

ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത് ഇതിന്റെ വിപരീത ഇന്ത്യയാണ്. അതിനായുള്ള അവരുടെ അജണ്ടകൾ കർണാടകയിലും പ്രത്യേകിച്ച് തീരദേശ ജില്ലകളിൽ അവർ നടപ്പാക്കുകയായിരുന്നു. അത് തുടരുന്നത് ചെറുക്കുക എന്നത് ജനങ്ങൾ കോൺഗ്രസിന് നൽകിയ അധികാരത്തിന്റെ പ്രയോഗമാണെന്നും മന്ത്രി വിശദമാക്കി.

TAGS :

Next Story