Quantcast

സ്വീകരണം മീരാഭായ് ചാനുവിന് ഫ്‌ളെക്‌സിൽ വലുത് മോദി; ചാനുവിന് നല്‍കിയ സ്വീകരണം വിവാദത്തില്‍

നിരവധി പേരാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    28 July 2021 12:44 PM GMT

സ്വീകരണം മീരാഭായ് ചാനുവിന് ഫ്‌ളെക്‌സിൽ വലുത് മോദി; ചാനുവിന് നല്‍കിയ സ്വീകരണം വിവാദത്തില്‍
X

ടോക്യോ ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയ മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണം വിവാദത്തിൽ. കേന്ദ്രമന്ത്രി കിരൺ റിജു പങ്കെടുത്ത മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണമാണ് വിവാദത്തിലായിരിക്കുന്നത്. സ്വീകരണത്തിന് പിറകിലായി നൽകിയ ഫ്‌ളെക്‌സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടടെ ചിത്രം വളരെ വലുതായും മെഡൽ ജേതാവ് മീരാഭായ് ചാനുവിന്റെ ചിത്രം വളരെ ചെറുതായി നൽകിയതുമാണ് വിവാദത്തിലായിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതേസമയം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി തന്നെ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചൈനീസ് താരം മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി വ്യക്തമാക്കി.

വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിലെ വെള്ളിയോടെ ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ കൊണ്ടുവന്നത് മീരാഭായി ആണ്. പിന്നാലെയാണ് സ്വർണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന അഭ്യൂഹം പരന്നത്. പരിശോധനാ ഫലത്തിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ മെഡൽ റദ്ദാക്കുമെന്നും മീരയുടെ വെള്ളി സ്വർണമാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

മീരാഭായ് ചാനു ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോഴും ഷിഹൂയിയോട് ടോക്യോയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉത്തേജകം ഉപയോഗിച്ചെന്നും പരിശോധന നടത്തുമെന്നുമുള്ള അഭ്യൂഹം പടർന്നത്. എന്നാൽ ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ടെസ്റ്റിങ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഭാരോദ്വഹനത്തിൽ ഒളിംപിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായ് ചാനു.

TAGS :

Next Story