'വിമാനത്തിൽ ബോംബ് ഒന്നും ഇല്ലല്ലോ അല്ലേ?'; യാത്രക്കാരന്റെ ചോദ്യത്തിൽ പകച്ച് ജീവനക്കാർ, ഫ്‌ളൈറ്റ് വൈകി
ചെക്ക്-ഇൻ ചെയ്യുന്നതിനിടെയാണ് യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്
കൊൽക്കത്ത: വിമാനത്തിൽ ബോംബ് ഉണ്ടോയെന്ന ചോദ്യത്തിൽ ഫ്‌ളൈറ്റ് വൈകിയത് മണിക്കൂറുകൾ. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. കൊൽക്കത്തിൽ നിന്ന് പൂനെയിലേക്കുള്ള ഫ്‌ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇൻ ചെയ്യുന്നതിനിടെയാണ് യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്. ഇത് കേട്ടതോടെ സെക്യൂരിറ്റി ജീവനക്കാർ പരിഭ്രാന്തരായി. യാത്രക്കാരന്റെ ചെറിയൊരു സംശയം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാർ ഉടനടി പുറത്തിറക്കി.
യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാർക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.
ഏപ്രിലിൽ മാത്രം രണ്ട് തവണയാണ് കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാൻ അധികൃതർക്ക് കഴിഞ്ഞതുമില്ല.
Adjust Story Font
16