Quantcast

ക്രിസ്മസ് അവധിക്ക് നാട്ടിലെത്താന്‍ പാടുപെടും; ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ

ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വർധിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-10 03:28:51.0

Published:

10 Dec 2024 1:36 AM GMT

air india express
X

ഡല്‍ഹി: ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് പോകാനൊരുങ്ങിയ മലയാളികൾക്ക് തിരിച്ചടിയായി വിമാന നിരക്ക്. ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വർധിപ്പിച്ചത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനം മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളിൽ ഉള്ള സമയങ്ങളിൽ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്.

ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. തിരുവനന്തപുരത്തേക്ക് 13,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെങ്കിലും വിമാനങ്ങൾ കുറവാണ്. കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലും വൻ വർധനവാണ്. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല ഇല്ലാതായതോടെ വലിയ ദുരിതത്തിൽ ആയിരിക്കുകയാണ് മറുനാടൻ മലയാളികൾ.

ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബർ 15നുശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.



TAGS :

Next Story