Quantcast

കേരളത്തിൽ പ്രളയസാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

അച്ചൻകോവിലാറ് ഒഴികെയുള്ള നദികൾ അപകട നില തരണം ചെയ്തതായി വിലയിരുത്തൽ

MediaOne Logo
X

അച്ചൻ കോവിലാറ് ഒഴികെയുള്ള നദികൾ അപകട നില തരണം ചെയ്തതായി കേന്ദ്രജല കമ്മീഷൻ വിലയിരുത്തൽ. കരമന ,കല്ലടയാർ നേരത്തെ അപകടമായ സ്ഥിതിയിൽ ആയിരുന്നെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങി. അണക്കെട്ടുകളുടെ കരാറുകൾ പരിഷ്‌ക്കരിക്കുന്നതിനു സംസ്ഥാനങ്ങളാണ് നിർദേശം നൽകേണ്ടതെന്ന് കേന്ദ്രജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്റ്റർ സിനി മനോഷ് `മീഡിയവണി`നോട് പറഞ്ഞു.

ഇടുക്കി ,ഇടമലയാർ അണക്കെട്ടുകളുടെ പ്രവർത്തനമാണ് കേന്ദ്രജലകമ്മീഷൻ പ്രധാനമായി വിലയിരുത്തുന്നത്. വർധിച്ച ജലനിരപ്പ് താഴാതെ നിൽക്കുന്നത് അച്ചൻ കോവിലാറ്റിലാണ്. പത്തനംതിട്ടയിൽ ഭീഷണി ഉയർത്തുന്ന ആ നദിയിൽ രണ്ട് ദിവസത്തിനുള്ളിൽ ജലനിരപ്പ് താഴുമെന്നാണ് കരുതുന്നത്. നേരത്തെ 1978 ലാണ് അപകടമായ നിലയിൽ അച്ചൻകോവിലിൽ ജലനിരപ്പ് നേരത്തെ ഉയർന്നിരുന്നത്. കല്ലട ,കരമന ,ഗായത്രി പുഴകളിൽ നീരൊഴുക്ക് ശക്തമായതോടെ അപകടനില തരണം ചെയ്തു.

കേന്ദ്ര ജലകമ്മീഷന്റെ ഡൽഹിയിലെ ആസ്ഥാനത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രത്തിന്റെ കൺട്രോൾ റൂമിൽ ഇടുക്കി ,ഇടമലയാർ അണക്കെട്ടുകൾ നിരീക്ഷണത്തിലാണ്. അൽപാൽപമായി ജലം തുറന്നുവിടുന്നത് പ്രളയ സാധ്യത കുറയ്ക്കുമെന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്. മുന്നറിയിപ്പുകളും നിരീക്ഷണങ്ങളും പലഘട്ടങ്ങളായി കൺട്രോൾ റൂം ഇതിനകം കേരളത്തിന് കൈമാറിയിട്ടുണ്ട്.

2018 മുതൽ കേരളത്തിലെ കാലാവസ്ഥാ മാറ്റവും പ്രളയവും മുൻ നിർത്തി അണക്കെട്ടിലെ അന്തർസംസ്ഥാന കരാറുകൾ പുനഃ പരിശോധിക്കുന്നതിനായി , സംസ്ഥാനം രേഖാമൂലം നിർദേശം നൽകട്ടെയെന്നാണ് ജലകമ്മീഷൻ വിലയിരുത്തൽ.

TAGS :

Next Story