പാനിപൂരി കത്തിച്ച് നേരെ വായിലേക്ക്; വൈറലായി വീഡിയോ
ഫുഡ് വ്ലോഗറായ കൃപാലി പട്ടേലാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്
ഉത്തരേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് പാനിപൂരി. പാനിപൂരിയില്‍ തന്നെ വ്യത്യസ്തത പരീക്ഷിക്കുന്ന കച്ചവടക്കാരുണ്ട്. ഏതു രീതിയിലും ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വഴിയോരങ്ങളിലേക്ക് പോയാല്‍ ഇത്തരത്തില്‍ ഭക്ഷണങ്ങളില്‍ വെറൈറ്റി പരീക്ഷിക്കുന്നവരെ കാണാം. ഗുജറാത്തില്‍ നിന്നുള്ള ഒരു കച്ചവടക്കാരന്‍ വില്‍ക്കുന്ന പാനിപൂരിക്ക് ഒരു പ്രത്യേകതയുണ്ട്. കാരണം അല്‍പം 'ഫയറാണ്' ഈ പാനിപൂരി.
ഫുഡ് വ്ലോഗറായ കൃപാലി പട്ടേലാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പെണ്‍കുട്ടിയോട് വാ തുറക്കാന്‍ ആവശ്യപ്പെടുമ്പോള്‍ കത്തുന്ന പാനിപൂരി കച്ചവടക്കാരന്‍ വായിലേക്ക് ഇടുന്നത് വീഡിയോയില്‍ കാണാം. കർപ്പൂരം പാനിപൂരിയുടെ മുകളിൽ വെച്ചാണ് കത്തിക്കുന്നത്. അഹമ്മദാബാദിലെ തെരുവുകളില്‍ പാനിപൂരി പരീക്ഷിച്ചെന്നും കൃപാലി പറയുന്നു. വാ പൊള്ളില്ലേ, എങ്ങനെ കഴിച്ചു എന്ന സംശയങ്ങളും വീഡിയോ കണ്ടവര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആദ്യം പേടിച്ചെങ്കിലും വാ പൊള്ളിയില്ലെന്നും രുചികരമായിരുന്നുവെന്നും കൃപാലി മറുപടി നല്‍കി.
Adjust Story Font
16