Quantcast

ജയിലില്‍ വല്ലാത്ത ഏകാന്തത, വിഷാദത്തിലാണെന്ന് സത്യേന്ദര്‍ ജെയിന്‍; വൈദ്യസഹായം തേടുമെന്ന് തിഹാര്‍ ജയിലധികൃതര്‍

സത്യേന്ദറിന് ആവശ്യമായ ചികിത്സ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    16 May 2023 5:22 AM GMT

Satyender Jain
X

സത്യേന്ദര്‍ ജെയിന്‍

ഡല്‍ഹി: ജയിലില്‍ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നതായി ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പരാതിപ്പെട്ടതിനു പിന്നാലെ ഫിസിയോളജിസ്റ്റിന്‍റെ സഹായം തേടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിഹാര്‍ ജയില്‍ അധികൃതര്‍. സത്യേന്ദറിന് ആവശ്യമായ ചികിത്സ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.


ജയിൽ ക്ലിനിക്കിനുള്ളിൽ സത്യേന്ദറിനെ ഒരു ഫിസിയോളജിസ്റ്റിനെ കാണിച്ചതായും ആളുകള്‍‌ക്ക് ഒപ്പമായിരിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും അദ്ദേഹം നിര്‍ദേശിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ''ഏതെങ്കിലും തടവുകാരന്‍ വിഷാദരോഗം അനുഭവിക്കുന്നുണ്ടെങ്കിൽ, അവർക്ക് ശരിയായ ശ്രദ്ധ നൽകണം.ജെയിന് വിഷാദരോഗമുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കാനും വിശകലനം ചെയ്യാനും ഞങ്ങൾ മറ്റൊരു ഫിസിയോളജിസ്റ്റിന്‍റെ സഹായം തേടും, വിഷാദരോഗമുണ്ടെന്ന് കണ്ടെത്തിയാൽ ആവശ്യമായ ചികിത്സ നല്‍കും'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം അനുമതിയില്ലാതെ രണ്ട് തടവുകാരെ ജെയിനിന്‍റെ സെല്ലിലേക്ക് മാറ്റിയതിന് തിഹാര്‍ ജയില്‍ നമ്പര്‍ 7 സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മേയ് 11നാണ് തനിക്ക് തനിക്ക് ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, സാമൂഹിക ഇടപെടലിനായി രണ്ട് തടവുരാരെക്കൂടി തന്നോടൊപ്പം പാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ജെയിന്‍ സുപ്രണ്ടിന് കത്ത് നല്‍കിയത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ജയില്‍ നമ്പര്‍ 7 സൂപ്രണ്ട് രണ്ട് തടവുകാരെ ജെയിന്റെ സെല്ലിലേക്ക് മാറ്റി. എന്നാല്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ഈ വിവരം അറിഞ്ഞതോടെ ഉടന്‍ തന്നെ രണ്ട് തടവുകാരെയും അവരുടെ പഴയ സെല്ലിലേക്ക് മാറ്റുകയായിരുന്നു.



കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദര്‍ ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയ്നെ അന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയ്ന്‍റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്‍റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. നേരത്തെ ജെയ്ന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.



TAGS :

Next Story