ആം ആദ്മി മുൻ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു
കൂടുതൽ പേർ ആം ആദ്മി പാർട്ടി വിടുമെന്ന് പ്രസ്താവന
ന്യൂഡല്‍ഹി: ആംആദ്മി മുൻ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയായ ഗെലോട്ട് തന്റെ സ്ഥാനം രാജിവെച്ചത്. ബിജെപി ആസ്ഥാനത്ത് ദേശീയ നേതാക്കൾ കൈലാഷിനെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നാണ് ഗെലോട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. നിരവധി പേർ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്നും ഖട്ടർ പറഞ്ഞു.
കൈലാഷ് ഗെലോട്ടിന് പകരം രഘുവീന്ദർ ഷോക്കീൻ ഡൽഹിയിലെ പുതിയ മന്ത്രിയായി ചുമതലയേൽക്കും. ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെലോട്ട് രാജിവെച്ചത് അതിഷി മന്ത്രിസഭയ്ക്കും പാർട്ടിക്കും കനത്ത തിരിച്ചടിയായി മാറി.
പാർട്ടി വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞ ഗെലോട്ട് താൻ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു. ഒറ്റ ദിവസം കൊണ്ടല്ല താൻ പാർട്ടി വിടാനുള്ള തീരുമാനത്തിലെത്തിയത്.
ആം ആദ്മി പാർട്ടിക്ക് വെല്ലുവിളി അകത്തുനിന്ന് തന്നെയാണെന്ന് കൈലാഷ് ഗെലോട്ട് പറഞ്ഞു. ജനങ്ങളെ സേവിക്കുക എന്നതിൽ നിന്ന് രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടിയായി എഎപി മാറി. എഎപി പാവങ്ങളുടെ പാർട്ടിയാണെന്ന് ഇപ്പോൾ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാരുമായി തർക്കിച്ചുകൊണ്ടിരുന്നാൽ ഡൽഹിയുടെ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16