Quantcast

വ്യോമസേന മുൻ മേധാവിയും വൈ.എസ്.ആർ കോണ്‍ഗ്രസ് നേതാവും ബി.ജെ.പിയില്‍

രാകേഷ് ഭദൗരിയ ഗാസിയാബാദിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

MediaOne Logo

Web Desk

  • Published:

    24 March 2024 7:18 AM GMT

YSRCP,BJP, RKS Bhadauria ,Varaprasad Rao Velagapalli ,Lok Sabha elections,Election2024,വരപ്രസാദ് റാവു,ബി.ജെ.പിയില്‍ ചേര്‍ന്നു,മുന്‍ വ്യോമസേന മേധാവി,വൈ.എസ്.ആർ കോണ്‍ഗ്രസ് ,ലോക്സഭാ തെരഞ്ഞെടുപ്പ്
X

ന്യൂഡല്‍ഹി: വ്യോമസേന മുൻ മേധാവി രാകേഷ് ഭദൗരിയയും വൈ.എസ്.ആർ കോണ്‍ഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബി.ജെ.പിയിൽ ചേർന്നു.കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൽ നിന്നാണ് ഇരുവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

റാഫേൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഭദൗരിയ. ബി.ജെ.പിയിൽ ചേരാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നതായി ഭദൗരിയ പറഞ്ഞു. ഭദൗരിയ ഗാസിയാബാദിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Former Air Chief MarshalRKS Bhadauria and YSRCP leader Varaprasad Rao Velagapalli joined the BJP

TAGS :

Next Story