Quantcast

ബിഹാർ മുൻമന്ത്രി സുഭാഷ് സിംഗ് അന്തരിച്ചു

ഒരു മാസം മുന്‍പ് സിംഗ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു

MediaOne Logo

Web Desk

  • Published:

    16 Aug 2022 7:06 AM GMT

ബിഹാർ മുൻമന്ത്രി സുഭാഷ് സിംഗ് അന്തരിച്ചു
X

പാറ്റ്ന: ബിഹാർ മുൻമന്ത്രിയും എം.എല്‍.എയുമായ സുഭാഷ് സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഒരു മാസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുന്‍പ് സിംഗ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുഭാഷ് സിംഗ്. നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ജയിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്നതിനാല്‍ കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിംഗ് വോട്ട് ചെയ്തിരുന്നില്ല. ഗോപാല്‍ഗഞ്ച് ജില്ലയിലെ ജനപ്രിയ നേതാവ് കൂടിയായിരുന്നു സുഭാഷ് സിംഗ്. സിംഗിന്‍റെ വിയോഗത്തില്‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ട്വിറ്ററില്‍ അനുശോചനം അറിയിച്ചു.

TAGS :

Next Story