Quantcast

"ഈ മൗനം അപകടകരം"; പ്രധാനമന്ത്രിക്ക് നൂറുകണക്കിന് മുന്‍ ബ്യൂറോക്രാറ്റുകളുടെ കത്ത്

രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്

MediaOne Logo

Web Desk

  • Updated:

    2022-04-27 11:04:16.0

Published:

27 April 2022 11:01 AM GMT

ഈ മൗനം അപകടകരം; പ്രധാനമന്ത്രിക്ക് നൂറുകണക്കിന് മുന്‍ ബ്യൂറോക്രാറ്റുകളുടെ കത്ത്
X

വെറുപ്പിന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരന്ദ്രേമോദിക്ക് നൂറുകണക്കിന് മുന്‍ ബ്യൂറോക്രാറ്റുകളുടെ തുറന്ന കത്ത്. ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യത്തരങ്ങേറുന്ന നിരവധി അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരുടെ കത്ത്. ഈ അനിഷ്ട സംഭവങ്ങളില്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനം അപകടകരമാണെന്ന് കത്തില്‍ ഉദ്യോഗസ്ഥര്‍ തുറന്നെഴുതുന്നു.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള,ഡൽഹി മുൻ ലെഫ്റ്റനന്‍റ് ഗവർണർ നജീബ് ജംഗ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ തുടങ്ങി 108 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ഭരണഘടനാ നിർമാതാക്കൾ എന്ത് മൂല്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് കരുതിയോ അത് തകർക്കപ്പെടുന്നതിലെ രോഷമാണ് തങ്ങള്‍ ഈ കത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഹരിയാനയിലുമടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് കത്തിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് ഭയം നിറഞ്ഞ ഒരു അന്തരീക്ഷം വ്യാപിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

SUMMARY : 'Your silence...': Over 100 former bureaucrats write to Modi on 'politics of hate'

TAGS :

Next Story