പൊലീസുകാരോട് അപമര്യാദയായി പെരുമാറി; മുൻ കോൺഗ്രസ് എം.എൽ.എ ആസിഫ് ഖാൻ അറസ്റ്റിൽ
തയ്യബ് മസ്ജിദിന് മുന്നിൽ മുപ്പതോളം പേർ പങ്കെടുത്ത ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്
ഡല്‍ഹി: പൊലീസുകാരോട് അപമര്യാദയായി പെരുമാറിയതിന് മുൻ കോൺഗ്രസ് എം.എൽ.എ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ലാതെ ഒരു സമ്മേളനം നടത്തിയതിന് ചോദ്യം ചെയ്തതിനാണ് ഷഹീൻ ബാഗ് ഏരിയയിലെ പൊലീസ് ഉദ്യോഗസ്ഥനെ മുൻ എം.എൽ.എ അധിക്ഷേപിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തയ്യബ് മസ്ജിദിന് മുന്നിൽ മുപ്പതോളം പേർ പങ്കെടുത്ത ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. ഇത് പട്രോളിംഗിനെത്തിയ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ശ്രദ്ധയില്‍പെട്ടു. കോൺഗ്രസ് എം.സി.ഡി കൗൺസിലർ സ്ഥാനാർഥി അരിബ ഖാന്‍റെ പിതാവ് കൂടിയായ ആസിഫ് ഖാനും അനുയായികളും ഉച്ചഭാഷിണി ഉപയോഗിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് എ.എൻ.ഐയോട് പറഞ്ഞു. അനുമതിയോടെയാണോ യോഗം നടത്തുന്നതെന്ന് സബ് ഇന്‍സ്പെക്ടറായ അക്ഷയ് ചോദിച്ചപ്പോള്‍ കോപാകുലനായ ആസിഫ് ഖാന്‍ മോശമായി പെരുമാറിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇഷ പാണ്ഡെ വ്യക്തമാക്കി. മീൻഹാസ്, സാബിർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇവരുടെ പങ്ക് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
During patrolling near Tayyab Masjid area yesterday, police constable noticed a gathering. One Asif Mohd Khan, father of Congress MCD Counselor candidate Ariba Khan along with his supporters was addressing the gathering using loud hailer: Delhi Police
— ANI (@ANI) November 25, 2022
(Screengrab of viral video) pic.twitter.com/ownec4cHMs
Adjust Story Font
16