ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു
ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
1962, 1967, 1972, 1980 വർഷങ്ങളിലും ലോകസഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ 1976-77 കാലയളവിൽ ഉപമന്ത്രിയായും 1982-83 കാലയളവിൽ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. നെഹ്രു-രാജീവ്-ഇന്ദിര-സോണിയ-രാഹുൽ തുടങ്ങി നെഹ്റു കുടുംബത്തിലെ എല്ലാ തലമുറകൾക്കപ്പുറവും ചേർന്നു പ്രവർത്തിച്ച നേതാവാണ് വി.ബി.എസ് എന്ന് അണികൾക്കിടയിൽ അറിയപ്പെടുന്ന വീരഭദ്രസിങ്.
Next Story
Adjust Story Font
16