മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്
മകന്‍ ബ്രിജേന്ദ്ര സിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് ബിരേന്ദര്‍ സിങിന്റെ പാര്‍ട്ടി മാറ്റം
ഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ബിരേന്ദര്‍ സിങ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. നാളെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
'ഞാന്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു. 2014 മുതല്‍ 2019 വരെ എം.എല്‍.എ ആയിരുന്ന എന്റെ ഭാര്യ പ്രേംലതയും പാര്‍ട്ടി വിട്ടു. നാളെ ഞങ്ങള്‍ കോണ്‍ഗ്രസില്‍ ചേരും'. ബിരേന്ദര്‍ സിങ് പറഞ്ഞു.
മകന്‍ ബ്രിജേന്ദ്ര സിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് ബിരേന്ദര്‍ സിങിന്റെ പാര്‍ട്ടി മാറ്റം. നാല് ശതാബ്ദത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 10 വര്‍ഷം മുമ്പാണ് ബീരേന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഒന്നാം മോദി സര്‍ക്കാറില്‍ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറല്‍ ഡെവലപ്‌മെന്റ് എന്നീ വകുപ്പുകള്‍ ബിരേന്ദര്‍ സിങ് വഹിച്ചിരുന്നു.
Adjust Story Font
16