തീർത്ഥാടകർക്ക് വ്യാജ ഹെലികോപ്ടർ ടിക്കറ്റ് നൽകി; നാലുപേർ അറസ്റ്റിൽ
ജമ്മു മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം, കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് വ്യാജ ടിക്കറ്റ് നൽകിയതിനാണ് അറസ്റ്റ്
ന്യൂഡൽഹി: വെബ്‌സൈറ്റ് വഴി തീർത്ഥാടകർക്ക് വ്യാജ ഹെലികോപ്ടർ ടിക്കറ്റ് നൽകിയ കേസിൽ ബിടെക് ബിരുദധാരിയടക്കം നാലുപേർ അറസ്റ്റിൽ. ദീപക് താക്കൂർ, ജെകി പ്രസാദ്, പപ്പു സിങ്, വികാഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ജമ്മു മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം, കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് വ്യാജ ടിക്കറ്റ് നൽകിയതിനാണ് അറസ്റ്റ്. മേയ് 28നാണ് ഇവർ അറസ്റ്റിലായത്.
സൈബർ ക്രൈം സെല്ലിന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. 20 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘവുമായി ബന്ധപ്പെട്ട് 112 കേസുകളുണ്ടായിരുന്നതായി ഡിസിപി കെപിഎസ് മൽഹോത്ര പറഞ്ഞു.
Four arrested for issuing fake helicopter tickets to pilgrims through website
Next Story
Adjust Story Font
16