Quantcast

ഒഡീഷ ട്രെയിൻ ദുരന്തം: പരിക്കേറ്റവരിൽ നാല് മലയാളികളും

കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമാണത്തിന്റെ ഭാഗമായുള്ള ടൈൽസ് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-06-03 04:08:59.0

Published:

3 Jun 2023 1:29 AM GMT

Four Malayalees in Odisha train tragedy, Odisha train accident, Odisha train tragedy, Bahanaga Baazar, Balasore
X

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവരിൽ നാല് മലയാളികളും. തൃശൂർ സ്വദേശികളായ നാലുപേരാണ് അപകടത്തിൽപെട്ട ട്രെയിനിലുണ്ടായിരുന്നത്. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, വിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽപെട്ട കോറമാണ്ഡൽ എക്‌സ്പ്രസിലായിരുന്നു ഇവരുണ്ടായിരുന്നത്. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമാണത്തിനായി എത്തിയതായിരുന്നു ഇവർ. ക്ഷേത്രത്തിൽ ടൈൽസ് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഒരാളുടെ പല്ലുകൾ തകരുകയും മറ്റൊരാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തിൽ മറിഞ്ഞ ബോഗിയിൽനിന്ന് രണ്ടു വശത്തേക്കും ചാടിയാണ് ഇവർ രക്ഷപ്പെട്ടത്. ഒരാൾ ബോഗിയുടെ ജനലിലെ ഗ്ലാസ് തകർത്താണ് പുറത്തുകടന്നത്. അപകടം നടന്ന സ്ഥലത്തെ വീട്ടിൽ വിശ്രമത്തിലാണ് ഇവർ.

അതേസമയം, അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. 233 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‌സ്പ്രസ്, യശ്വന്ത്പൂർ- ഹൗറ എക്‌സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: Four Malayalees among those injured in the Odisha train tragedy that rocked the country. Four people from Thrissur were in the train that met with the accident

TAGS :

Next Story