കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു
ബാരമുല്ലാ ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാറിലാണ് ബകർവാൾ കുടുംബത്തിലെ നാലുപേർ മരിച്ചത്
ജമ്മു കശ്മീരിൽ നടന്ന മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ബാരമുല്ലാ ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാറിലാണ് നാടോടികളായ ബകർവാൾ കുടുംബത്തിലെ നാലുപേർ മരിച്ചത്.
ആറംഗ കുടുംബത്തിലെ ഒരാളെ കാണാതായിട്ടുണ്ട്. മറ്റൊരാളെ ജീവനോടെ കണ്ടെത്തി. വൻ മേഘവിസ്‌ഫോടനമാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജ്ഗൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദിന്റെ കുടുംബത്തിനാണ് ദുരന്തം നേരിടേണ്ടി വന്നത്. കാണാതായ ആൾക്കുവേണ്ടി ദുരന്തനിവാരണ സംഘം അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വടക്കൻ കശ്മീരിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായ സുജിത് കുമാർ പറഞ്ഞു.
മേഘവിസ്‌ഫോടനത്തെ തുടർന്ന് റാഫിയാബാദ് പ്രദേശത്തെ വാട്ടർഗാം ഗ്രാമത്തിലെ സ്‌കൂളുകൾ ഉൾപ്പെടെ ചില സർക്കാർ കെട്ടിടങ്ങളും നെൽവയലുകളും വെള്ളത്തിനടിയിലായി.
Next Story
Adjust Story Font
16