Quantcast

കുംഭമേളയിലെ കോവിഡ് പരിശോധനയില്‍ വ്യാപക ക്രമക്കേട്; പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസം

കുഭമേളക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ അഞ്ച് ലാബുകളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിനായി 3.4 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-08-07 04:38:47.0

Published:

7 Aug 2021 4:24 AM GMT

കുംഭമേളയിലെ കോവിഡ് പരിശോധനയില്‍ വ്യാപക ക്രമക്കേട്; പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസം
X

കുഭമേളയില്‍ പങ്കെടുത്തവരില്‍ നടത്തിയ കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉത്തരാഖണ്ഡിലെ കുഭമേളയക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയുമുണ്ടെന്ന് കാണിച്ച് സംസ്ഥാന പോലീസ് ഇ.ഡിക്ക് പരാതി നല്‍കിയിരുന്നു. പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുഭമേളക്ക് എത്തിയത് പോലുമില്ല. 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് യഥാര്‍ത്ഥത്തില്‍ 5.3 ശതമാനമായിരുന്നു.

കുഭമേളക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ അഞ്ച് ലാബുകളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിനായി 3.4 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി പരിശോധന നടത്താതെയാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ലാബുകള്‍ പണം തട്ടിയെന്നാണ് ഇ.ഡി പറയുന്നത്. നോവുസ് പാത്ത് ലാബ്സ്, ഡി.എന്‍.എ ലാബ്സ്, മാക്സ് കോര്‍പ്പറേറ്റ് സര്‍വീസസ്, ഡോ. ലാല്‍ ചാന്ദ്നി ലാബ്സ്, നാല്‍വാ ലാബോറട്ടറീസ് എന്നീ ലാബുകളിലെ ചില ജീവനക്കാരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു. ടെസ്റ്റ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയാണ് പണം തട്ടിയിരുന്നത്. വ്യാജ ബില്ലുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു.

TAGS :

Next Story