Quantcast

'കൂട്ടിലടച്ച തത്തയെ മോചിപ്പിക്കൂ'; സി.ബി.ഐക്ക് സ്വയംഭരണം നൽകണമെന്ന് മദ്രാസ്​ ഹൈക്കോടതി

നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമായ​ 12 ഇന നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

MediaOne Logo

Web Desk

  • Updated:

    2021-08-18 03:58:53.0

Published:

18 Aug 2021 3:56 AM GMT

കൂട്ടിലടച്ച തത്തയെ മോചിപ്പിക്കൂ; സി.ബി.ഐക്ക് സ്വയംഭരണം നൽകണമെന്ന് മദ്രാസ്​ ഹൈക്കോടതി
X

പാർലമെന്‍റിനു മുമ്പിൽ മാത്രം റിപ്പോർട്ട്​ ചെയ്യുന്ന സ്വതന്ത്ര ഏജൻസിയായി സെൻട്രൽ ബ്യൂറോ ഓഫ്​ ഇൻവെസ്​റ്റിഗേഷനെ (സി.ബി.ഐ) മാറ്റണമെന്ന്​ മദ്രാസ്​ ഹൈക്കോടതി. നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമെന്നുകണ്ട്​ 12 ഇന നിർദേശങ്ങൾ മുമ്പോട്ടുവെച്ച കോടതി 'ഈ ഉത്തരവ്​ കൂട്ടിലടച്ച തത്തയെ(സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും' നിരീക്ഷിച്ചു.

"പാർലമെന്‍റിനു മുമ്പാകെ മാത്രം റിപ്പോർട്ട്​ ചെയ്യേണ്ട കംപ്​ട്രോളർ ആന്‍റ്​ ഓഡിറ്റർ ജനറലിന്​ സമാനമായി സി.ബി.ഐക്കും സ്വയംഭരണം നൽകണം," കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ, കേ​ന്ദ്ര സർക്കാറിന്‍റെ കൈയിലെ പാവയായി മാറിയെന്ന്​ വ്യാപക വിമർശനം നിലനിൽക്കുന്നതിനിടെയാണ്​​ കോടതിയുടെ വിമര്‍ശനം.

2013ൽ സുപ്രീംകോടതി​ സി.ബി.ഐയെ കൂട്ടിലടച്ച ത​ത്തയെന്ന്​ വിശേഷിപ്പിച്ചിരുന്നു. ഏജൻസിയെ കോണ്‍ഗ്രസ് ഭരിക്കുന്നുവെന്നായിരുന്നു അന്നത്തെ വിമർശനം. 1941ൽ സ്ഥാപിച്ച ഏജൻസി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്​സണൽ വകുപ്പിനു മുമ്പാകെയാണ്​ റിപ്പോർട്ട്​ ചെയ്യേണ്ടത്​. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ്​ ജസ്റ്റീസ്​, പ്രതിപക്ഷ നേതാവ്​ എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സി.ബി.ഐ​ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്​.

TAGS :

Next Story