ഇന്ധന വിലവർധന: രാജ്യവ്യാപക പ്രതിഷേധത്തിന് സി.പി.എം
ഇന്ധന, പാചകവാതക വിലവർധനയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും.
രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന കേന്ദ്രസർക്കാർ വാദം പച്ചക്കള്ളമാണെന്നും യെച്ചൂരി പറഞ്ഞു. 60 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. കോവിഡ് കാലത്തെ വീഴ്ചകൾ കേന്ദ്രം മറച്ചുവെക്കുന്നു. വാക്സിനേഷന്റെ വേഗത കൂട്ടാൻ കേന്ദ്രം തയ്യാറാകണം.
Next Story
Adjust Story Font
16