റഷ്യ-യുക്രൈൻ യുദ്ധം മൂലമാണ് ഇന്ധനവില വർധിക്കുന്നത്: നിതിൻ ഗഡ്കരി
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടാൻ തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.
ഇന്ധനവില വർധനയെ ന്യായീകരിച്ച് കന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. റഷ്യ-യുക്രൈൻ യുദ്ധം മൂലമാണ് ഇന്ധനവില വർധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.
''ഇന്ത്യയിൽ ഉപയോഗിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും ഇറക്കുമതിയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. അതിൽ നമുക്കൊന്നും ചെയ്യാനാവില്ല''-എബിപി നെറ്റ്‌വർക്കിന്റെ 'ഐഡിയാസ് ഓഫ് ഇന്ത്യ' ഉച്ചകോടിയിൽ 'ന്യൂ ഇന്ത്യ, ന്യൂ മാനിഫെസ്റ്റോ-സബ് കാ സാത്ത്, സബ് കാ വികാസ്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടാൻ തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.
Adjust Story Font
16