ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്
കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്രോളിന് ആറ് രൂപയും ഡീസലിന് 5 രൂപയും വർധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഈ മാസം 23 മുതൽ ഒരാഴ്ചക്കിടെ ഒരു ലിറ്റർ പെട്രോളിന് 6 രൂപ 10 പൈസയാണ് കൂടിയത്.
ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി. കോഴിക്കോട് ഡീസലിന് 97രൂപ 61 പൈസയും പെട്രോളിന് 110 രൂപ 58 പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില 109 രൂപ 52 പൈസയും ഡീസൽ 96 രൂപ 69 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 112രൂപ 10 പൈസയായി99 രൂപ 2 പൈസയായാണ് ഡീസൽ വില. ഒരിടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില കൂട്ടിത്തുടങ്ങിയത്.
Next Story
Adjust Story Font
16