Quantcast

ജി20 ഉച്ചകോടി പൂര്‍ത്തിയായി; ഡല്‍ഹിയിലെ കനത്ത സുരക്ഷ ഇന്നുമുതൽ പിൻവലിച്ചു തുടങ്ങും

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ റോഡ്, മെട്രോ ഗതാഗതങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Sep 2023 1:26 AM GMT

ജി20 ഉച്ചകോടി പൂര്‍ത്തിയായി; ഡല്‍ഹിയിലെ കനത്ത സുരക്ഷ ഇന്നുമുതൽ പിൻവലിച്ചു തുടങ്ങും
X

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുണ്ടായിരുന്ന കനത്ത സുരക്ഷാ ഇന്നുമുതൽ പിൻവലിച്ചു തുടങ്ങും. ഉച്ചകോടി പൂർത്തിയായി ലോകനേതാക്കളിൽ ഭൂരിഭാഗം പേരും മടങ്ങിപോയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. റോഡ്, മെട്രോ ഗതാഗതങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നു.

ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തും പരിസര പ്രദേശങ്ങളിലും വിമാനത്താവളത്തിലേക്കുള്ള വഴികളിലുമെല്ലാം കമാൻഡോകളുടെ കാവലും ഗതാഗത നിയന്ത്രണവും ഇന്നലെ രാത്രിവരെയുണ്ടായി. സെൻട്രൽ ഡൽഹിയിൽ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. പല സ്ഥലങ്ങളിലും ബാരിക്കേഡുകൾ വച്ച് ഗതാഗതം തടഞ്ഞിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ രാഷ്ട്രത്തലവന്മാരും ലോക സംഘടന മേധാവികളും മടങ്ങി അതിനുശേഷമാകും നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുക

TAGS :

Next Story