Quantcast

തെലങ്കാനയിൽ വീണ്ടും ബി.ആർ.എസിന് തിരിച്ചടി; മറ്റൊരു എം.എൽ.എ കൂടി കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ ബി.ആർ.എസ് എം.എൽ.എയാണ് ഇദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2024-07-06 14:02:49.0

Published:

6 July 2024 2:01 PM GMT

Gadwal BRS MLA joins Congress in Telangana
X

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്രസമിതിക്ക് തിരിച്ചടി തുടരുന്നു. മറ്റൊരു എം.എൽ.എ കൂടി പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നു.

​ഗഡ്‌വാൾ എം.എൽ.എ ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഡിയാണ് കോൺ​ഗ്രസിലെത്തിയത്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയിൽ വച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ഇതോടെ, കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ ബി.ആർ.എസ് എം.എൽ.എയാണ് പാർട്ടി വർക്കിങ് പ്രസിഡൻ്റ് കെ.ടി രാമറാവുവിന്റെ അടുപ്പക്കാരൻ കൂടിയായ ബന്ദ്ല കൃഷ്ണ മോഹൻ റെഡ്ഡി.

നേരത്തെ ബി.ആർ.എസിന്റെ ആറ് എം.എൽ.എമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. കഡിയം ശ്രീഹരി, ദാനം നാഗേന്ദർ, തെല്ലം വെങ്കട്ട് റാവു, പോചരം ശ്രീനിവാസ് റെഡ്ഡി, സഞ്ജയ് കുമാർ, കാലെ യാദയ്യ എന്നിവരാണ് കോൺ​ഗ്രസിൽ ചേർന്നിരുന്നത്. കഴിഞ്ഞദിവസം ആറ് എം.എൽ.സിമാരും ഒരുമിച്ച് കോൺ​ഗ്രസിലെത്തിയിരുന്നു.

ദാണ്ഡെ വിട്ടൽ, ഭാനുപ്രസാദ് റാവു, എം.എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവുവും കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.

മുമ്പ് കോൺഗ്രസ് നേതാവായിരുന്ന കേശവ റാവു 2013ലാണ് പാർട്ടി വിട്ട് ബി.ആർ.എസിലെത്തിയത്. യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ കൂടുമാറ്റം.



TAGS :

Next Story