ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവച്ചു
വിശദമായ പരിശോധനക്ക് ശേഷമായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
ഗഗന്‍യാന്‍
ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം വിക്ഷേപണം നിര്‍ത്തിവച്ചു. എഞ്ചിന്‍റെ ജ്വലനം സാധ്യമാകാത്തതിനെ തുടർന്നാണ് വിക്ഷേപണം നിർത്തിയത്. വിശദമായ പരിശോധനക്ക് ശേഷമായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.വിക്ഷേപണ വാഹനവും പേടകവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടു മണിക്കായിരുന്നു ആദ്യ പരീക്ഷണദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീടത് 8.30ലേക്ക് മാറ്റുകയായിരുന്നു. 2025 ൽ ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗൻയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് പരീക്ഷണ വാഹനം ഉയർന്നുപൊങ്ങി. 62-ാമത്തെ സെക്കൻഡിൽ 11.9 കിലോമീറ്റർ ദൂരത്തിൽ വച്ച് ടെസ്റ്റ് വെഹിക്കിൾ എസ്കേപ്പ് സിസ്റ്റവുമായി വേർപെടുന്നു. പിന്നീട് 30 സെക്കൻഡ് കൊണ്ട് അഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്കേപ്പ് സിസ്റ്റം വേർപെടുത്തും. ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ടെസ്റ്റ് വെഹിക്കൽ പതിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം 14 കിലോമീറ്റർ അകലെയും നിർണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം. ബഹിരാകാശ യാത്രാ മധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണത്തിനും പരീക്ഷണങ്ങൾക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയിൽ നടന്നു കഴിഞ്ഞിരുന്നു.
Adjust Story Font
16