ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണം നികത്താനാവാത്ത നഷ്ടം: പ്രധാനമന്ത്രി
'പ്രതിരോധമേഖലയെ സ്വയം പര്യാപത്മാക്കുന്നതിൽ ബിപിൻ റാവത്ത് വലിയ പങ്കാണ് വഹിച്ചത്'
കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമേഖലയെ സ്വയം പര്യാപത്മാക്കുന്നതിൽ ബിപിൻ റാവത്ത് വലിയ പങ്കാണ് വഹിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു അപകടത്തിൽ പരിക്കേറ്റ വരുൺ സിങ്ങ് വേഗം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിന്‍റെ പ്രാർഥനയിൽ പങ്കു ചേരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരുണ്‍സിങിന് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ധീരർക്ക് പ്രധാനമന്ത്രി പ്രണാമം നേര്‍ന്നു.
ബുധനാഴ്ച സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.
കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികന്‍ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്‍റ് സ്കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജൻ, കെ. കൃഷ്ണൻകുട്ടി , ആർ ബിന്ധു, കെ രാധാകൃഷ്ണൻ എം.എൽ.എ മാർ, എം.പി മാർ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
General Bibin Rawat's death is an irreparable loss: PM
Adjust Story Font
16