സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമൻ യുവതിയെ ട്രെയിനിൽ വെച്ച് പീഡിപ്പിച്ചു; ടി.ടി.ഇക്കെതിരെ കേസ്

സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമൻ യുവതിയെ ട്രെയിനിൽ വെച്ച് പീഡിപ്പിച്ചു; ടി.ടി.ഇക്കെതിരെ കേസ്

ജയ്പൂരിൽ നിന്ന് അജ്മീറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    22 Dec 2022 4:26 AM

സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമൻ യുവതിയെ ട്രെയിനിൽ വെച്ച് പീഡിപ്പിച്ചു; ടി.ടി.ഇക്കെതിരെ കേസ്
X

ജയ്പൂർ: 25 കാരിയായ ജർമ്മൻ യുവതിയെ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ (ടി.ടി.ഇ) പീഡിപ്പിച്ചതായി പരാതി. റെയിൽവേയുടെ ഓൺലൈൻ പോർട്ടലിലാണ് ജർമ്മൻ യുവതി പീഡനത്തെക്കുറിച്ച് പരാതി നൽകിയത്. ഡിസംബർ 13 ന് ജയ്പൂരിൽ നിന്ന് അജ്മീറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

ഡിസംബർ 16 നാണ് യുവതി പരാതി നൽകിയതെന്ന് ജയ്പൂർ ജിആർപി എസ്എച്ച്ഒ സമ്പത്ത് രാജ് പറഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ജർമ്മൻ യുവതിയോട് എ.സി സീറ്റ് നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി ടി.ടി.ഇ പീഡിപ്പിച്ചെന്നാണ് പരാതി.

റെയിൽവേ ഭരണകൂടം യുവതിയുടെ പരാതി ജയ്പൂർ ജിആർപിക്ക് കൈമാറുകയും ടിടിഇ ടി.ടി.ഇവിശാൽ സിംഗ് ഷെഖാവത്തിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി ഡിവിഷണൽ റെയിൽവേ മാനേജർ നരേന്ദ്ര പറഞ്ഞു. പ്രതിയായ ടിടിഇയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story