Quantcast

'ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല': അനിൽ ആന്റണി

''പ്രതിപക്ഷത്തുള്ളവർ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതിയെ പുകഴ്ത്തുകയും അല്ലാത്ത സമയത്ത് കോടതികളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്''

MediaOne Logo

Web Desk

  • Published:

    4 Aug 2023 4:20 PM GMT

Anil Antony on Rahul Gandhi Defamation Case, Rahul Gandhi ,Supreme Court Order,Anil Antony bjp,anil antoney,അനില്‍ ആന്‍റണി, രാഹുല്‍ഗാന്ധി വിധിയില്‍ അനില്‍ ആന്‍റണി,ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല: അനിൽ ആന്റണി,
X

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി ബി.ജെ.പി ദേശീയ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനുമായ അനിൽ ആന്റണി. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു.

'രാഹുൽഗാന്ധി നല്ല ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ തെറ്റു ചെയ്തിട്ടില്ല എന്നതല്ല അതിനർഥം. ഇന്ന് പ്രതിപക്ഷത്തുള്ളവർ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതിയെ പുകഴ്ത്തുകയാണ്.അല്ലാത്ത സമയത്ത് കോടതികളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്'..അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

' ബി.ജെ.പി ഇന്ത്യൻ ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ജനാധിപത്യ പ്രസ്ഥാനമാണ്. ഇന്ത്യയിലെ എല്ലാ നീതിന്യായവ്യവസ്ഥയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു.അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്ക് പ്രസക്തിയില്ല'.. അനിൽ പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'അടിസ്ഥാനമില്ലാത്ത പ്രചരണമാണ് അതെല്ലാം. പാർട്ടിയിൽ പ്രവേശിച്ച അന്ന് എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി പ്രവർത്തകനായി പ്രവർത്തിക്കാനാണ് എനിക്ക് ഇഷ്ടം. ഒരാഴ്ച മുമ്പ് മറ്റൊരു ചുമതല തന്നിട്ടുണ്ട്. അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എന്റെ ഇന്നത്തെ ലക്ഷ്യവും പ്രാധാന്യവുമെന്ന് അദ്ദേഹം പറഞ്ഞു.


TAGS :

Next Story