Quantcast

നായ കടിച്ച കാര്യം മാതാപിതാക്കളോട് മറച്ചുവച്ചു; പതിനാലുകാരന്‍ ഒരു മാസത്തിനുശേഷം പേവിഷബാധയേറ്റു മരിച്ചു

എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്‍വാസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    6 Sep 2023 2:57 AM GMT

dog
X

പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: നായയുടെ കടിയേറ്റ കാര്യം മാതാപിതാക്കളോട് മറച്ചുവച്ച പതിനാലുകാരന്‍ ഒരുമാസത്തിനു ശേഷം പേവിഷബാധയേറ്റു മരിച്ചു. യുപിയിലെ ഗാസിയാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ ഷഹ്‍വാസാണ് മരിച്ചത്.

വിജയ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷഹ്‍വാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. സെപ്തംബര്‍ 1ന് ഭക്ഷണം കഴിക്കുന്നതും നിര്‍ത്തി. പിന്നീടാണ് നായ കടിച്ച കാര്യം പറയുന്നത്. ഷഹ്‍വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സക്കായി പ്രവേശിപ്പിച്ചില്ല.ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതായി കുടുംബം പൊലീസിനോട് പറഞ്ഞു.

ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്.സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു.

TAGS :

Next Story