Quantcast

അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജം; യുവതി അറസ്റ്റിൽ

സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    24 Oct 2022 3:29 AM GMT

40-year-old man arrested for marrying 11-year-old girl
X

ന്യൂഡൽഹി: അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്‌തെന്ന് വ്യാജ പരാതി നൽകിയ യുവതി ഗാസിയാബാദിൽ അറസ്റ്റിലായി. മജ്‌സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂട്ടുപ്രതികളായ ആസാദ്, അഫ്‌സൽ, ഗൗരവ് എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സ്വത്ത് തർക്കത്തിന്റെപേരിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാൽ ഇത് വ്യാജമാണെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യുവതിക്കുനേരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും എല്ലാം കെട്ടുകഥകളാണെന്നും മീററ്റ് ഐ.ജി പ്രവീൺ കുമാർ പറഞ്ഞു.

അറസ്റ്റിലായ സ്ത്രീയും ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട അഞ്ചുപേരും തമ്മിൽ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡൽഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യുവതിയെയും കൂട്ടുപ്രതികളെയും ഗൂഢാലോചനക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വഞ്ചനാക്കുറ്റവും വ്യാജരേഖ ചമക്കലും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. യുവതിയും കുടുംബാംഗങ്ങളും നല്‍കുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

TAGS :

Next Story