ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും; ജമ്മുവിൽ ശക്തിപ്രകടനം
ജമ്മുവിൽ സംഘടിപ്പിക്കുന്ന റാലിയിലാണ് പാർട്ടി പ്രഖ്യാപനം നടത്തുക. കോൺഗ്രസ് വിട്ട് ഒരാഴ്ചക്ക് ശേഷമാണ് ഗുലാം നബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.
ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. ജമ്മുവിൽ സംഘടിപ്പിക്കുന്ന റാലിയിലാണ് പാർട്ടി പ്രഖ്യാപനം നടത്തുക. കോൺഗ്രസ് വിട്ട് ഒരാഴ്ചക്ക് ശേഷമാണ് ഗുലാം നബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.
ജമ്മു കശ്മീർ ആസ്ഥാനമാക്കിയാണ് പുതിയ പാർട്ടി പ്രവർത്തിക്കുകയെന്ന് ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവർക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല, മുതിർന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമർശനങ്ങളാണ് ഗുലാം നബി ഉന്നയിച്ചത്.
Adjust Story Font
16