Quantcast

15 കിലോ ആപ്പിള്‍, 20 കിലോ ക്യാരറ്റ്, വൈകിട്ടായാല്‍ വീര്യം കുറഞ്ഞ മദ്യവും; ഭീമന്‍പോത്ത് സുല്‍ത്താന്‍റെ ആഹാരക്രമം ഇങ്ങനെ

പാലും നെയ്യുമെല്ലാം യഥേഷ്ടം കഴിച്ചിരുന്ന 'സുല്‍ത്താന്‍ ജോട്ടെ'ക്ക് മറ്റൊരു ശീലം കൂടിയുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും ഈ പോത്ത് അകത്താക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-09-29 06:51:41.0

Published:

29 Sep 2021 6:43 AM GMT

15 കിലോ ആപ്പിള്‍, 20 കിലോ ക്യാരറ്റ്, വൈകിട്ടായാല്‍ വീര്യം കുറഞ്ഞ മദ്യവും; ഭീമന്‍പോത്ത് സുല്‍ത്താന്‍റെ ആഹാരക്രമം ഇങ്ങനെ
X

രാജസ്ഥാൻ കന്നുകാലി മേളയിലൂടെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ചത്തു. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ മോഹവിലയായി 21 കോടി രൂപ ഒരാള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് സുല്‍ത്താന്‍ ജോട്ടെ എന്ന പോത്ത് ചര്‍ച്ചയാകുന്നത്. അന്നു പക്ഷേ സുല്‍ത്താനെ വില്‍ക്കാന്‍ തയ്യാറല്ലെന്ന് ഉടമ നരേഷ് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നു. 2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ നടന്ന അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍ ജോട്ടെ.




ഭക്ഷണക്രമം ഞെട്ടിക്കുന്നത്...

1200 കിലോയോളം തൂക്കമുണ്ടായിരുന്ന ആജാനബാഹുവായ സുൽത്താന്‍റെ ഇഷ്ട ഭക്ഷണം ആപ്പിളും ക്യാരറ്റുമൊക്കെയാണ്. 15 കിലോ ആപ്പിളും 20 കിലോ ക്യാരറ്റുമാണ് നരേഷ് ബെനിവാല പോത്തിന് ദിവസവും നല്‍കിയിരുന്നത്. ഇതിന് പുറമേ ലിറ്റര്‍ കണക്കിന് പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലുമെല്ലാം സുല്‍ത്താന്‍റെ ഓരോ ദിവസത്തിലെയും മെനുവില്‍ ഇടം പിടിച്ചിരുന്നു. പാലും നെയ്യുമെല്ലാം യഥേഷ്ടം കഴിച്ചിരുന്ന സുല്‍ത്താന്‍ ജോട്ടെക്ക് മറ്റൊരു ശീലം കൂടിയുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും ഈ പോത്ത് അകത്താക്കിയിരുന്നു.




വളരെ പെട്ടെന്ന് മാധ്യമശ്രദ്ധ നേടിയ സുല്‍ത്താന്‍റെ പ്രശസ്തി രാജ്യവ്യാപകമായതോടെ പോത്തിന്‍റെ ബീജത്തിനായുള്ള ആവശ്യവും വര്‍ധിച്ചു. ഇതോടെ പ്രതിവര്‍ഷം 30000 ത്തില്‍പ്പരം ഡോസ് ബീജമാണ് ഈ ഭീമന്‍ പോത്തിന്‍റേതായി വിറ്റുകൊണ്ടിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപ വരുമാനമുണ്ടായിരുന്നതായും ഉടമ നരേഷ് ബെനിവാല പറഞ്ഞിട്ടുണ്ട്.








TAGS :

Next Story