ഗോവയിൽ ഹാട്രിക്ക് വിജയം; സർക്കാർ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി
മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കിയാണ് ബിജെപി മൂന്നാം വട്ടവും അധികാരത്തിലേറാൻ പോകുന്നത്
ഗോവയിൽ ബി ജെ പി സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവമാക്കി. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കിയാണ് ബിജെപി മൂന്നാം വട്ടവും അധികാരത്തിലേറാൻ പോകുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ ഇതുവരെ തീരുമാനമായില്ല.
20 സീറ്റ് നേടി ഒറ്റക്കക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് വേണ്ടത് ഒരു സീറ്റ്. കോർത്താലിം, ബിച്ചോളിo, കുർത്തോറിം മണ്ഡലങ്ങളിൽ നിന്നു വിജയിച്ച സ്വതന്ത്രർ പിന്തുണ ഉറപ്പാക്കിയതിനാൽ ബിജെപിക്ക് അനായാസം സർക്കാർ രൂപീകരിക്കാം. രണ്ട് സീറ്റിൽ വിജയിച്ച എം ജി പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി പക്ഷത്ത് 25 എം.എൽ.എ മാരായി.
എന്നാൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ ബി ജെ പി യിൽ സമവായമായില്ല. വീണ്ടും പ്രമോദ് സാവന്തിനെ മുഖമന്ത്രിയാക്കാനാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്‍റെ താൽപര്യം. വിശ്വജിത്ത് റാണെയും ചരട് വലി നടത്തുന്നുണ്ട്. കത്തോലിക്ക സമുദായത്തിൽ നിന്നുള്ള നിലേഷ് ഖുബാലിന്‍റെ പേരും ഒരു വിഭാഗം മുന്നോട് വെക്കുന്നു. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷമാകും പ്രഖ്യാപനം. ഈ മാസം 16നകം സത്യ പ്രതിജ്ഞ നടത്താനാണ് നീക്കം. തിരിച്ചടിയിൽ നിരാശരാണ് കോൺഗ്രസ് ക്യാമ്പ്. കൂറുമാറ്റവും ഭയക്കുന്നുണ്ട്
Adjust Story Font
16