ഗോവയിൽ കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളിയുയർത്തി തൃണമൂൽ
ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ തൃണമൂൽ കോൺഗ്രസ് ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ആറ് സീറ്റിൽ ലീഡ് നേടുന്നു
ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ തൃണമൂൽ കോൺഗ്രസ് ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ആറ് സീറ്റിൽ ലീഡ് നേടുന്നു. 17 സീറ്റിൽ ലീഡ് നേടി ബിജെപിയാണ് ഗോവയിൽ മുന്നേറ്റം നടത്തുന്നത്. 11 സീറ്റിലാണ് കോൺഗ്രസ് ലീഡ്. ആം ആദ്മി ഒരു സീറ്റിലും മറ്റുളളവർ അഞ്ച് സീറ്റിലും ലീഡ് നേടുന്നുണ്ട്.
മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ മുന്നിലാണ് ശിവസേന-എൻ.സി.പി സഖ്യം പിന്തണ നൽകിയ ഉത്പൽ പരീക്കർ തുടക്കത്തിൽ തന്നെ ലീഡെടുക്കുകയായിരുന്നു.
അതേസമയം, സാൻക്വിലം മണ്ഡലത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. പനാജിയിലെ ഉത്പൽ പരീക്കറിന്റെ മുന്നേറ്റം ബി.ജെ.പിക്കാണ് കനത്ത തിരിച്ചടി നൽകുന്നത്. നേരത്തെ ഉത്പൽ പരീക്കർ പനാജിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല.
ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിൻറെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു.
Adjust Story Font
16