Quantcast

അമിത് ഷാക്കായി 850 രൂപയുടെ 'ഹിമാലയ' കുപ്പിവെള്ളം പത്തുകിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്‌വന്നു: ഗോവൻ മന്ത്രി

മഴവെള്ള സംഭരണത്തെ കുറിച്ചും ഭാവിയിലുണ്ടായേക്കാവുന്ന ജലദൗർലഭ്യത്തെയും കുറിച്ച് സംസാരിക്കവേ സംസ്ഥാന കൃഷിമന്ത്രി രവി നായ്കാണ് അമിത് ഷാക്ക് വിലകൂടിയ വെള്ളം വാങ്ങിയ സംഭവം ഓർത്തത്

MediaOne Logo

Web Desk

  • Published:

    13 May 2022 3:30 PM GMT

അമിത് ഷാക്കായി 850 രൂപയുടെ ഹിമാലയ കുപ്പിവെള്ളം പത്തുകിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്‌വന്നു: ഗോവൻ മന്ത്രി
X

പനാജി: സംസ്ഥാന തെരഞ്ഞെടുപ്പിനായി ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയപ്പോൾ 850 രൂപയുടെ 'ഹിമാലയ' കുപ്പിവെള്ളം പത്തുകിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്‌വന്നു കൊടുത്തുവെന്ന് ഗോവൻ മന്ത്രി. മഴവെള്ള സംഭരണത്തെ കുറിച്ചും ഭാവിയിലുണ്ടായേക്കാവുന്ന ജലദൗർലഭ്യത്തെയും കുറിച്ച് സംസാരിക്കവേ സംസ്ഥാന കൃഷിമന്ത്രി രവി നായ്കാണ് അമിത് ഷാക്ക് വിലകൂടിയ വെള്ളം വാങ്ങിയ സംഭവം ഓർത്തത്.


'ഫെബ്രുവരിയിൽ സംസ്ഥാന തെരഞ്ഞെടുപ്പിനായി അമിത് ഷാ ഗോവയിലെത്തിയപ്പോൾ ഹിമാലയ ബ്രാൻഡിന്റെ കുപ്പിവെള്ളം ചോദിച്ചു. അപ്പോൾ പനാജിയിൽനിന്ന് പത്തുകിലോമീറ്റർ അകലെയുള്ള മാപുസയിൽ നിന്നാണ് വെള്ളം കൊണ്ടുവന്നത്' സൗത്ത് ഗോവയിൽ നടന്ന പരിപാടിയിൽ മന്ത്രി പറഞ്ഞു. സ്റ്റാർ ഹോട്ടലുകളിലെ കുപ്പിവെള്ളത്തിന്റെ വില 150-160 വരെയാണെന്നും ഇത്തരത്തിൽ വില കൂടുകയാണെന്നും നായ്ക് പറഞ്ഞു.

ഗോവയിലെ നദികൾക്ക് കുറുകെ അണക്കെട്ട് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി കൂടിയായ ഇദ്ദേഹം നമ്മുടെ നാട്ടിലെ വെള്ളം ഗൾഫ് രാജ്യങ്ങൾക്ക് ഇന്ധനത്തിന് പകരമായി നൽകാമെന്നും അഭിപ്രായപ്പെട്ടു. ഇങ്ങനെ ജലം ശേഖരിക്കാൻ സർക്കാർ ഡാമുകൾ സ്ഥാപിക്കണമെന്നും ഭാവിയിൽ ജലത്തിനായി യുദ്ധമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Goa minister says Rs 850 worth of 'Himalaya' bottled water was brought from 10 km away for Amit Shah

TAGS :

Next Story