Quantcast

രാമനവമി ഘോഷയാത്രയിൽ ഗോഡ്‌സെ ചിത്രം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി ഗച്ചിബൗളി സിദ്ദിനഗർ സ്വദേശിയായ ബി.ജെ.പി പ്രവർത്തകനെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-04-14 10:47:02.0

Published:

14 April 2023 10:44 AM GMT

GodsephotoatRamnavamiprocession, NathuramGodsephotoatRamnavamirally, BJPactivistarrestedfordisplayingGodsephotoatRamnavamirally
X

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയിൽ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ചിത്രം പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ ചിന്ത ഹേമകുമാറി(21)നെയാണ് ഷാഹിനായത്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഗച്ചിബൗളി സിദ്ദിനഗർ സ്വദേശിയാണ് പ്രതി.

കഴിഞ്ഞ മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമനവമിയോടനുബന്ധിച്ച് ഹൈദരാബാദ് നഗരത്തിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് പ്രതി ഗോഡ്‌സെയുടെ ചിത്രവുമായെത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.സി 504, 505 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എൽ.എ രാജാ സിങ്ങും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. യാത്ര മംഗൽഹട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ഒപ്പംചേർന്നത്. ഇവിടെവച്ചാണ് ഗോഡ്‌സേ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഇവിടെനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. നേരത്തെ, പ്രതിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി ഹൈദരാബാദ് എം.പിയും ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു.

മുൻ കോൺഗ്രസ് എം.പി വി. ഹനുമാന്ത റാവുവും സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഐ.ടി ഉദ്യോഗസ്ഥനാണ് പ്രതി ചിന്ത ഹേമകുമാറെന്നാണ് വിവരം. ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Summary: Hyderabad police arrested BJP activist Chinta Hema Kumar for displaying portrait of Mahatma Gandhi's killer Nathuram Godse Ram Navami procession in the city

TAGS :

Next Story