Quantcast

കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സാക്ഷി മാലികുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കും

കായികമന്ത്രി അനുരാഗ് ഠാക്കൂർ താരങ്ങളുമായി ചർച്ച നടത്തുമെന്നാണ് വിവരം.

MediaOne Logo

Web Desk

  • Published:

    22 Dec 2023 4:53 AM GMT

government may hold talks with Sakshi Malik who has announced that she is ending her career
X

ന്യൂഡൽഹി: കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഗുസ്തി താരം സാക്ഷി മാലികുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കും. കായികമന്ത്രി അനുരാഗ് ഠാക്കൂർ താരങ്ങളുമായി ചർച്ച നടത്തുമെന്നാണ് വിവരം. ആരോപണവിധേയനായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ പാനൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് താരങ്ങൾ ഗുസ്തി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സമരത്തിനിടെ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും താരങ്ങൾ പറഞ്ഞു. ഇന്നലെ സാക്ഷി മാലിക് നടത്തിയ വാർത്താസമ്മേളനത്തിൽ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. തന്റെ ബൂട്ടുകൾ ഊരി മേശപ്പുറത്ത് വെച്ച് കരഞ്ഞുകൊണ്ടാണ് സാക്ഷി മാലിക് വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയത്.

താരങ്ങളെ അപമാനിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. താരങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷവും കർഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സാക്ഷി മാലിക് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കണമെന്ന് മമതാ ബാനർജി പറഞ്ഞു. കേന്ദ്രസർക്കാർ ഉറപ്പുകൾ പാലിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനും താരങ്ങൾ ആലോചിക്കുന്നുണ്ട്.

TAGS :

Next Story