മോദിയെയും അമിത് ഷായെയും ചെരിപ്പൂരി അടിക്കണമെന്ന് രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ; പ്രതിഷേധവുമായി ബിജെപി
മോഡിയെയും ഷായെയും പഴയകാലത്തെ കുപ്രസിദ്ധ ക്രിമിനൽ ജോഡിയുമായാണ് എംഎൽഎ താരതമ്യം ചെയ്തത്
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും എതിരെ അസഭ്യ പ്രതികരണവുമായി രാജസ്ഥാൻ കേൺഗ്രസ് എംഎൽഎ. ആളുകളുടെ ഫോണുകൾ ഹാക്ക് ചെയ്ത് ചോർത്തുന്ന മോദിയെയും അമിത് ഷായെയും ചെരുപ്പൂരി അടിക്കണമെന്നായിരുന്നു രാജസ്ഥാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് കൂടിയായ ഗണേഷ് ഖോഗ്രയുടെ പ്രതികരണം.
പെഗസസ് ഫോൺ ചോർത്തലിൽ ജുഷീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജയ്പൂരിൽ നടത്തിയ റാലിക്കിടെയായിരുന്നു പ്രസംഗം. ബിജെപിക്കുവേണ്ടിയാണ് രാജസ്ഥാൻ ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗണേഷ് ഖോഗ്ര ആരോപിച്ചു. മോഡിയെയും ഷായെയും പഴയകാലത്തെ കുപ്രസിദ്ധ ക്രിമിനൽ ജോഡിയുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്.
'നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവർ ടാപ്പ് ചെയ്തു. ആർക്കാണ് ഇത്തരം ദുഷ്പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇത് മോദിജിക്കും അമിത് ഷാക്കും ചെയ്യാൻ സാധിക്കും. അവരെ ചെരിപ്പൂരി അടിക്കണം'- ഖോഗ്ര പറഞ്ഞു.
അതേസമയം ഖോഗ്രയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി രാജസ്ഥാൻ ബി.ജെ.പി രംഗത്തെത്തി. ഇത് കേൺഗ്രസിന്റെ പരാമ്പരാഗത ഭാഷയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി. ഖോഗ്രെക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16