വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ
2021ലാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നൽകിയുള്ള ബിൽ ലോക്‌സഭ പാസാക്കിയത്
ന്യൂഡൽഹി: വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2024 മാർച്ച് 31 വരെയാണ് സമയം. നേരത്തേ ഇത് 2023 ഏപ്രിൽ 1 വരെയായിരുന്നു.
ഐഡി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്നും കള്ളവോട്ട്,ഇരട്ടവോട്ട് എന്നിവ തടുന്നതിനാണ് ഐഡി ബന്ധിപ്പിക്കൽ എന്നും ഇലക്ഷൻ കമ്മിഷൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. 2021ലാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നൽകിയുള്ള ബിൽ ലോക്‌സഭ പാസാക്കിയത്.
വോട്ടർ ഐഡിയും ആധാറും എങ്ങനെ ബന്ധിപ്പിക്കാം?
1. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (എൻവിഎസ്പി) എന്ന പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക.
2. ഹോം പേജിൽ സെർച്ച് ഇലക്ടറൽ റോൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
3. നിശ്ചിത കോളങ്ങളിൽ ആധാർ നമ്പറടക്കമുള്ള വിവരങ്ങൾ നൽകുക
4. ഫോണിൽ വരുന്ന ഒടിപി നിശ്ചിത സ്ഥാനത്ത് നൽകിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ഈ സമയപരിധിക്കുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. ആയിരം രൂപ പിഴയും നൽകേണ്ടി വരും
Adjust Story Font
16