അദാനി വിഷയത്തിൽ സർക്കാരിന് മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ല: അമിത് ഷാ
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു മന്ത്രിയെന്ന നിലയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയിരുന്നു അമിത് ഷാ
ന്യൂഡൽഹി: അദാനി വിഷയത്തിൽ സർക്കാരിന് മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുന്നത് ആദ്യമായിട്ടല്ലെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു മന്ത്രിയെന്ന നിലയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ബിജെപിക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ രാഹുൽഗാന്ധിയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളിൽ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. സഭയിലെ പരാമർശങ്ങൾ നീക്കംചെയുന്നത് പാർലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ലെന്നും ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്ന്നും അമിത് ഷാ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് രാജ്യത്ത് മതഭ്രാന്ത് വളർത്തുന്ന സംഘടനയായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായായി പ്രവർത്തിച്ചതിന് തെളിവുണ്ടെന്നും സംഘടനായെ വിജയകരമായി നിരോധിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരമില്ല. ജനം ഒന്നടങ്കം മോദിക്ക് പിന്നിൽ അണിനിരക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.
Adjust Story Font
16