പരിശോധനയുടെ മറവില്‍ വൃക്കരോഗിയായ യുവതിയെ പീഡിപ്പിച്ചു; മധുരയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്
പരിശോധനക്കെത്തിയ യുവതിയെ(24) ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്, മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവര്‍ത്തിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കാന്‍ ഒരു ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്കാന്‍ ചെയ്യാനായിട്ടാണ് റേഡിയോളജിസ്റ്റായ ഡോക്ടറുടെ അടുത്ത് എത്തിയത്. പരിശോധനയുടെ പേരില്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നവംബര്‍ 27ന് ആശുപത്രി അധികൃതര്‍ക്ക് യുവതി പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി ഡീൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Adjust Story Font
16