50 രൂപയില്‍ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി നിരോധിച്ച് കേന്ദ്രം
കുറഞ്ഞ ഇറക്കുമതി വില ഭൂട്ടാന് ബാധകമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു
ആപ്പിള്‍
ഡല്‍ഹി: കിലോയ്ക്ക് 50 രൂപയില്‍ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി വിലക്കി കേന്ദ്രം. കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളിൽ വിലയുള്ള ആപ്പിളുകൾക്ക് ഇറക്കുമതി സൗജന്യമാണെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. കുറഞ്ഞ ഇറക്കുമതി വില ഭൂട്ടാന് ബാധകമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ആപ്പിളിന്‍റെ ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തിയതിന്‍റെ കാരണം ഡിജിഎഫ്ടി വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇറാനിയൻ ആപ്പിൾ ഇറക്കുമതി മൂലം കശ്മീരി ആപ്പിളിന്‍റെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആപ്പിളിന്‍റെ വില കുറയുന്നത് പലരെയും തങ്ങളുടെ ആപ്പിൾ തോട്ടങ്ങൾ കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റാൻ പ്രേരിപ്പിക്കുന്നുവെന്ന് കർഷകർ വ്യക്തമാക്കി. ആപ്പിൾ കർഷകർക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്ന് ഓൾ കശ്മീർ ഫ്രൂട്ട് ഗ്രോവേഴ്‌സ് ഡീലേഴ്‌സ് യൂണിയൻ ചെയർമാൻ ബഷീർ അഹമ്മദ് ബഷീർ പറഞ്ഞു. വിലയിടിവ് പ്രാദേശിക ഉൽപാദകർക്ക് നഷ്ടമുണ്ടാക്കിയെന്നും ഇറക്കുമതി നിരോധിച്ചത് ഇപ്പോൾ തങ്ങളുടെ ഉൽപ്പന്നത്തിന് ഉയർന്ന വിപണി വിഹിതം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16