Quantcast

മണിപ്പൂർ സംഘർഷം: ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന് സർക്കാർ

രാവിലെ ഏഴ് മുതൽ മൂന്ന് മണിക്കൂർ കർഫ്യൂവിൽ ഭാഗികമായി അയവ് വരുത്തി.

MediaOne Logo

Web Desk

  • Published:

    7 May 2023 12:58 AM GMT

Govt says law and order situation has improved in Churachandpur district of Manipur
X

ഇംഫാൽ: മണിപ്പൂരിലെ പ്രധാന സംഘർഷമേഖലയായ ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാന നില മെച്ചപ്പെട്ടതായി സർക്കാർ. രാവിലെ ഏഴ് മുതൽ മൂന്ന് മണിക്കൂർ കർഫ്യൂവിൽ ഭാഗികമായി അയവ് വരുത്തി.

പൊലീസും പാരാ മിലിട്ടറി സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് സ്ഥിതി വിലയിരുത്തി. വിവിധ സർവകലാശാലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

അതേസമയം, സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നടക്കേണ്ട നീറ്റ് പരീക്ഷ മാറ്റിവെച്ചു. സംഘർഷത്തിൽ ഇതുവരെ 54 പേർ കൊല്ലപ്പെട്ടതായി പിടിഐ റിപ്പോർട്ട്‌ ചെയ്തു. മണിപ്പൂരിലേക്ക് കടത്തിവിടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു.

TAGS :

Next Story