Quantcast

ആണവോർജ മേഖലയിൽ സ്വകാര്യനിക്ഷേപത്തിനൊരുങ്ങി കേന്ദ്രം; അദാനി, റിലയൻസ്, ടാറ്റ, വേദാന്ത കമ്പനികളുമായി ​കേന്ദ്രം ചർച്ച നടത്തി

2.15 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-21 05:08:21.0

Published:

21 Feb 2024 5:05 AM GMT

nuclear power
X

ന്യൂഡൽഹി: രാജ്യത്തിന്റെ ആണവോർജ മേഖലയിൽ വൻ സ്വകാര്യനിക്ഷേപത്തിനൊരുങ്ങി കേന്ദ്രം. ​പ്രതിരോധ മേഖലക്ക് പിന്നാലെയാണ് രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മറ്റൊരു മേഖലയിൽ കൂടി സ്വകാര്യനിക്ഷേപത്തിന് കേന്ദ്രം വഴിയൊരുക്കുന്നത്.

2.15 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ട് അദാനി പവർ,റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, വേദാന്ത തുടങ്ങിയ അഞ്ച് കമ്പനികളുമായി ​കേന്ദ്ര സംഘം കഴിഞ്ഞയാഴ്ച ചർച്ച നടത്തിയതായി റിപ്പോർട്ട്. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വിവരം പുത്തുവിട്ടത്. 44,000 കോടി രൂപ വീതം നിക്ഷേപിക്കാൻ കമ്പനികളോട് നിർദേശിച്ചതായാണ് വിവരം.

ആണവോർജ്ജ വകുപ്പിലെയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെയും (എൻപിസിഐഎൽ) മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വകാര്യ കമ്പനികളുമായി ചർച്ചനടത്തിയതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചക്കൊടുവിൽ സ്വകാര്യ കമ്പനികളുമായി ധാരണയായതായും വിവരമുണ്ട്.

ആണവോർജ വകുപ്പും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎൽ) കഴിഞ്ഞ വർഷം സ്വകാര്യ കമ്പനികളുടെ നിക്ഷേപം സ്വീകരിക്കുന്നതിനെ പറ്റി ഒന്നിലധികം തവണ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

2030 ഓടെ ഇന്ത്യയുടെ മൊത്തം വൈദ്യു​തോൽപ്പാദനത്തിന്റെ 50 ശതമാനവും ആണവോർജത്തിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.2040 ഓടെ 11,000 മെഗാവാട്ട് ഉൽപാദ ശേഷിയുള്ള ആണവനിലയം സ്ഥാപിക്കാനും പദ്ധതിയുണ്ട്. എൻ.പി.സി.​ഐ.എല്ലിന്റെ കീഴിലുള്ള ആണവനിലയങ്ങളിൽ നിന്നായ 7500 മൊഗാവാട്ട് ഊർജമാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്. 1300 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന മറ്റ് ചില പ്ലാന്റുകൾ നിർമാണത്തിലാണ്.

പുതിയ മേഖലകളിലേക്ക് സ്വകാര്യം നിക്ഷേപം വ്യാപിപ്പിക്കുമെന്ന് ​ധനകാര്യമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു ഇതിന്റെ തുടർച്ചയായാണ് ആണണേവാർജ്ജ​ മേഖലയിലും സ്വകാര്യവത്കരണത്തിന് കേ​ന്ദ്രമൊരുങ്ങുന്നത്.പദ്ധതിക്ക് 1962ലെ ഇന്ത്യയുടെ ആണവോർജ്ജ നിയമമനുസരിച്ചാണ് രാജ്യത്തെ ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത്.സ്വ​കാര്യ കമ്പനികളെ ആണവ നിലയങ്ങ​​ൾ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും വിലക്കുന്നതാണ് ഈ നിയമം.

എന്നാൽ റിയാക്ടറുകൾക്ക് പ്രവർത്തിക്കാനുള്ള ആവശ്യമായ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങൾ നൽകാനും കരാറിൽ ഏർപ്പെടാനും സ്വകാര്യ കമ്പനിക​ളെ അനുവദിക്കാമെന്നാണ് വ്യവസ്ഥ. ഈ പഴുതുപയോഗിച്ചാണ് ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യകമ്പനികളെ എത്തിക്കാൻ ശ്രമിക്കുന്നത്.

TAGS :

Next Story