മലമുഴക്കി വേഴാമ്പലിനെ ആക്രമിച്ചു കൊന്നു; നാഗാലാന്‍ഡില്‍ മൂന്നു പേര്‍ അറസ്റ്റില്‍
വീഡിയോയിൽ, ഒരു പ്രദേശവാസി പക്ഷിയുടെ കഴുത്തിൽ കാലുകൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം
നാഗാലാന്‍ഡ്: വോഖ ജില്ലയില്‍ മലമുഴക്കി വേഴാമ്പലിനെ ക്രൂരമായി ആക്രമിച്ച കൊന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വേഴാമ്പലിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
വീഡിയോയിൽ, ഒരു പ്രദേശവാസി പക്ഷിയുടെ കഴുത്തിൽ കാലുകൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. വീഡിയോക്കെതിരെ മൃഗസ്നേഹികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പിടികൂടിയ മൂന്നുപേരെയും കൂടുതൽ അന്വേഷണത്തിനായി വന്യജീവി വിഭാഗം സംഘത്തിന് കൈമാറി. ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. വേഴാമ്പലിന്‍റെ വിവിധ ഭാഗങ്ങളും കണ്ടെടുത്തു.
വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ് ഏകദേശം 50 വർഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. മലമുഴക്കി വേഴാമ്പലുകള്‍ ഐ.യു.സി.എന്‍ പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഉള്ളത്.
Adjust Story Font
16