Quantcast

തുണിത്തരങ്ങളുടെയും ചെരുപ്പിന്‍റെയും നികുതി വർധന മരവിപ്പിച്ച്​ ജി.എസ്​.ടി കൗൺസിൽ

നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    31 Dec 2021 8:27 AM GMT

തുണിത്തരങ്ങളുടെയും ചെരുപ്പിന്‍റെയും നികുതി വർധന മരവിപ്പിച്ച്​ ജി.എസ്​.ടി കൗൺസിൽ
X

1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും നികുതി വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജി.എസ്.ടി കൗൺസിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.

തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. ജനുവരി ഒന്നിന്​ പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ്​ ജി.എസ്​.ടി കൗൺസിലിൽ നിർണായക തീരുമാനമുണ്ടായത്​. നികുതി വർധന മരവിപ്പിക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങൾ ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്ത്​, പശ്​ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന്​ കൗൺസിൽ യോഗത്തിൽ നിലപാടെടുത്തു.

TAGS :

Next Story